
ചേർത്തല:ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കെ.വി.എം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ,ബാഡ്ജ് ധരിക്കൽ,പ്രതിജ്ഞയെടുക്കൽ തുടങ്ങിയ പരിപാടികൾ നടത്തി.ആശുപത്രി ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.അവിനാശ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ജീവനക്കാർ പ്രതിജ്ഞയെടുത്തു.എച്ച്.ആർ.മാനേജർ കെ.എൻ.രമേശ്,ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ബിജി ജേക്കബ്,പി.ആർ.ഒമാരായ വി.ജെ.രശ്മി,അരോമ സൊറ,ആശാലത,എം.എസ്.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.