ചേർത്തല:നഗരസഭയിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന വിമതരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി..മൂന്നാം വാർഡിൽ മത്സരിക്കുന്ന സുജാത,ആറാം വാർഡിൽ മത്സരിക്കുന്ന കഴിഞ്ഞ കൗൺസിലിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീനാരാജു,32ാം വാർഡിലെ പ്രേമകുമാരി പ്രകാശൻ എന്നിവർക്കെതിരെയാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.