അമ്പലപ്പുഴ: പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളി​ൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ടം പ്രചരണ ജാഥ ഇന്ന് വൈകി​ട്ട് 3 ന് കളർകോട് നിന്നാരംഭിച്ച് പഴയനടക്കാവ് റോഡ് വഴി കുറവൻതോട് ജംഗ്ഷനിൽ സമാപിക്കും. കെ.പി.സി.സി.സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ സ്ഥാനാർത്ഥി കുക്കു ഉന്മേഷ് യജാഥ നയിക്കും.വൈകുന്നേരം ആറിന് സമാപന സമ്മേളനം ഡി.സുഗതൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എസ്.പ്രഭുകുമാർ അദ്ധ്യക്ഷത വഹിക്കും.