തുറവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന 12 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.അരൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കോൺഗ്രസ്‌ റിബലുകളായി മത്സരിക്കുന്നത്. 9 പേർ.അരൂർ പഞ്ചായത്തിൽ മോളി ജസ്റ്റിൻ, സുധീർ ( ഇരുവരും വാർഡ് ഒന്ന് ), മഹേശൻ (5), എൻ.എ.സലാം (6), പി.എ.റഹിം (11), ഗലാം പടന്നപള്ളി (13), അഗസ്റ്റിൻ (16), ട്രീസാ പീറ്റർ (20), കെ.എ.ജോളി (22), എഴുപുന്ന പഞ്ചായത്തിൽ ആനീസ് റാഫേൽ (3),തുറവൂർ പഞ്ചായത്തിൽ കലാ രാമചന്ദ്രൻ (5) എന്നിവരേയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അരൂർ ഈസ്റ്റ് ഡിവിഷനിൽ മത്സരിക്കുന്ന സ്മിതാ സന്തോഷിനെയുമാണ് പുറത്താക്കിയത്.