തുറവൂർ: അരൂർ ബ്ലോക്കിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം ഇന്ന് നടക്കും.വൈകിട്ട് 3ന് കുത്തിയതോട് എൻ.എസ്.എസ് ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷത വഹിക്കും.