മാവേലിക്കര: യു.ഡി.എഫ് മാവേലിക്കര നഗരസഭ സ്ഥാനാർത്ഥി സംഗമം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കുര്യൻ പള്ളത്ത് അദ്ധ്യക്ഷനായി. കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, അനിവർഗീസ്, അജിത് കണ്ടിയൂർ, തോമസ്.സി.കുറ്റിശേരിൽ, ഗോവിന്ദൻ നമ്പൂതിരി, കോശി തുണ്ടുപറമ്പിൽ, വർഗീസ് പോത്തൻ, പഞ്ചവടി വേണു, രമേശ് ഉപ്പാൻസ്, അനിത വിജയൻ, മോഹൻദാസ്, ചിത്രാമ്മാൾ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഭാരവാഹികളായി കല്ലുമല രാജൻ (മുഖ്യ രക്ഷാധികാരി), കുര്യൻ പള്ളത്ത് (ചെയർമാൻ), അജിത്ത് കണ്ടിയൂർ (ജനറൽ കൺവീനർ) എന്നിവരെ തി​രഞ്ഞെടുത്തു