ചേർത്തല: നഗരത്തിന്റെ സമഗ്ര വികസനം വാഗ്ദാനം ചെയ്യുന്ന ഇടതുമുന്നണി പ്രകടന പത്രിക ചേർത്തലയിൽ നടന്ന പൊതുസമ്മേളനത്തിൽ മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു.
നഷ്ടപ്പെട്ട ദേശീയ അംഗീകാരം വീണ്ടെടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്താനും ആർദ്രം പദ്ധതിയിലൂടെ 100 കോടി രൂപയുടെ വികസനം നടപ്പാക്കാനും പ്രകടന പത്രിക ഉൗന്നൽ നൽകുന്നു.1000 ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകും.10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.മാലിന്യ സംസ്കരണ പ്ലാന്റ്,പട്ടയമില്ലാത്ത പുറംപോക്ക് നിവാസികൾക്ക് പട്ടയം നൽകൽ, മുനിസിപ്പൽ പാർക്ക്, കുടിവെള്ള പ്രശ്ന പരിഹാരം, 25,000 ചതുരശ്ര അടിയിൽ ആധുനിക കെട്ടിട സമുച്ചയം, 200 ഏക്കറിൽ നെൽ കൃഷിയും 300 ഏക്കറിൽ പച്ചക്കറി കൃഷിയും, കെ ഫോൺ പദ്ധതി, എ.എസ് കനാൽ ശുചീകരവും സൗന്ദര്യവത്കരണവും, മുട്ടം മാർക്കറ്റ് നവീകരണം, ഷീ ലോഡ്ജ് സംവിധാനം തുടങ്ങിയ പദ്ധതികളാണ് എൽ.ഡി.എഫ് മുന്നോട്ടുവെയ്ക്കുന്നത്.