മാവേലിക്കര: കോവിഡ് മഹാമാരിക്കിടയിലും നിരന്തരമായ പെട്രോൾ, ഡീസൽ വിലവർദ്ധിപ്പിക്കുന്നത് സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് ലോക് സഭാ ചീഫ്‌വിപ്പ് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ഇന്ധനവില വർദ്ധന പിൻവലിക്കണമെന്നും വിലനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.