ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മി​ഷനിംഗ് 4 ന് രാവിലെ 8 മുതൽ പറയംകുളം സെന്റ് ജോസഫ്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. സ്ഥാനാർത്ഥികളോ ചീഫ് ഏജന്റുമാരോ കൃത്യമായി പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.