ആലപ്പുഴ: ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. വൈകിട്ട് 3ന് കുത്തിയതോട് എൻ. എസ് .എസ് ഹാൾ, 4.15ന് വയലാർ മേഴ്സി രവി മെമ്മോറിയൽഹാൾ, 5ന് ആര്യാട് ഐക്യഭാരതം, 6 ന് ആലപ്പുഴ ഡി.സി .സി ഓഫീസ്, 6.30ന് അമ്പലപ്പുഴ, 7.15ന് മങ്കൊമ്പ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ .പി .സി. സി ജനറൽ സെക്രട്ടറി അഡ്വ. ബി ബാബുപ്രസാദ് അറിയിച്ചു.