vyapari

ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികളും കുടുംബാംഗങ്ങളുമായ സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി.

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുനിതാ ദാസ്, ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എം.എസ് സലാമത്ത് , പഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥി പ്രസാദ് ചിത്രാലയ എന്നിവർക്കാണ് സ്വീകരണം നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എബ്രഹാം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ഷെറഫുദീൻ,ഗിരീഷ് അമ്മ, സുരേഷ് ഇഷോപ്പി, ഹനീഫ, കെ.ഫസൽ അലീ ഖാൻ , ദിവാകരൻ നായർ , ജി. മണിക്കുട്ടൻ, അജികുമാർ തുടങ്ങിയവർ സംസാരിച്ചു.