ആലപ്പുഴ: യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എ അബ്ദുൾവാഹിദ്, കോൺഗ്രസ് കളർകോട് മണ്ഡലം പ്രസിഡന്റ് കെ.കെ.ധനപാലൻ, ഡി.സി .സി അംഗം ഒ.കെ ഷെഫീക്ക്, മുല്ലാത്ത് വളപ്പ് വാർഡ് പ്രസിഡന്റ് ആർ. നിഷാദ് എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എം. ലിജു അറിയിച്ചു.