thilothaman

ആലപ്പുഴ: ആലപ്പുഴ നഗരസഭ ആലിശേരി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.എം. ഹുസൈന് വേണ്ടി വോട്ട് തേടി മന്ത്രി പി. തിലോത്തമൻ ഭവന സന്ദർശനം നടത്തി.

നഗരസഭയിൽ എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതിന്റെ ആവശ്യതകളും അക്കമിട്ട് നിരത്തിയായിരുന്നു മന്ത്രിയുടെ വോട്ടുപിടിത്തം. സ്ഥാനാർത്ഥി പി.എസ്.എം. ഹുസൈനും ഒപ്പമുണ്ടായിരുന്നു. നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.പി. ചിത്തരഞ്ജൻ, സി.പി.എം ഏരിയ സെക്രട്ടറി വി.ബി. അശോകൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എസ്.എം. ഹുസൈൻ, സെക്രട്ടറി എ.ആർ. രംഗൻ, കൗൺസിലർ നബീസ അക്ബർ, ഡി. സുദർശനൻ, സജീവ് കുമാർ, എ.എസ്. ദിലീപ്, നൗഷാദ്, സുരേന്ദ്രപ്പണിക്കർ, ഹേമലത, മുംതാസ്, സജീവ്, സദാനന്ദൻ, എ. താഹിർ, എസ്. സുനിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.