അരൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ദെലീമ ജോജോയുടെ പര്യടനം തുടങ്ങി.തുറവൂർ കളരിക്കൽ ക്ഷേത്ര പരിസരത്ത് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.പി.എം. അജിത്ത് കുമാർ അദ്ധ്യക്ഷനായി.സി.ബി. ചന്ദ്രബാബു, പി.കെ. ഹരിദാസ്, പി. കെ.സാബു, കെ.എസ്. സുരേഷ് കുമാർ, എം.ആർ. സാബു എന്നിവർ സംസാരിച്ചു. തുറവുർ സെന്റ് ജോസഫ് പള്ളിയ്ക്ക് സമീപം നടന്ന സമാപന സമ്മേളനം പി ഡി രമേശൻ ഉദ്ഘാടനം ചെയ്തു.എൻ. കെ. മോഹനൻ അദ്ധ്യക്ഷനായി. ഇന്ന് രാവിലെ എഴുപുന്ന പഞ്ചായത്തിലെ കൊരമ്പാത്ത് കോളനിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. അരൂർ പീടിയിക്കൽച്ചിറയിൽ സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനു.സി. പുളിക്കൽ ഉദ്ഘാടനം ചെയ്യും.