
ചേർത്തല: തീരദേശ റോഡിൽ ആയിരംതൈ ഹാർബർ കവലയിൽ നിയന്ത്റണം തെറ്റിയ കാർ കട ഇടിച്ചു തകർത്തശേഷം കടയുടമയുടെ മതിലിലിടിച്ചു നിന്നു. കാറിലുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. വടക്കു നിന്നെത്തിയ കാറാണ് പി. ജോർജിന്റെ ഉടമസ്ഥതയിലുള്ള കടയിലേക്ക് ഇടിച്ചു കയറിയത്. കടയിൽ സാധനം വാങ്ങാനെത്തിയ ആൾ അകത്തേക്കു കയറിയ നിമിഷമായിരുന്നു അപകടം. ജോർജിന്റെ വീടിന്റെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. പരിക്കേറ്റയാൾ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്കു പോയി.