ഹരിപ്പാട്: സമഗ്ര ശിക്ഷ കേരള ഹരിപ്പാട് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ സർഗ വസന്തം ഭിന്ന ശേഷി ദിനാചരണ പരിപാടിക്ക് മുതുകുളം ക്ലസ്റ്ററിൽ ആരംഭം കുറിച്ചു. പ്രദേശത്തെ കലാകാരനും സംഗീത അദ്ധ്യാപകനുമായ മുതുകുളം ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.പി.സി ജൂലി എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു . ട്രെയ്നർ ജി.പ്രദീപ് കുമാർ സ്വാഗതവും ക്ലസ്റ്റർ കോ ഓഡിനേറ്റർ കവിത നന്ദിയും പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള പരിപാടിയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ കുട്ടികൾക്ക് സമ്മാനങ്ങളും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചിങ്ങോലി ക്ലസ്റ്റിൽ നടന്ന പരിപാടിയിൽ ഗായകരായ സജി സോമനും സനു സജിയും സംഗീത പരിപാടി അവതരിപ്പിച്ചു. ജി. പ്രദീപ് കുമാർ, ജെ. ശിവദാസൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. എൽ. സുധർമ്മ, ഷീബ , മുഹമ്മദ് ഷാ ,വിദ്യ ബി.പിള്ള ശ്രീകല എന്നിവർ പങ്കെടുത്തു.