
കായംകുളം: കണ്ടല്ലൂർ മണ്ഡലം പത്താം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡൻറ് ജി. സോളമൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കെ.പി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ബി.ചന്ദ്രസേനൻ, പത്താം വാർഡ് സ്ഥാനാർത്ഥി സുജി.സി. അരിതാ ബാബു, മണ്ഡലം പ്രസിഡൻ്റ് വിജയൻ ആശാരിമുറി ബ്ലോക്ക് ഭാരവാഹികൾ വി.രാജേന്ദ്രൻ, ഒ.ശിവപ്രഭ, ജി.സജീവ്,ആർ.സത്യൻ, പി എസ് രാജൻ, എ.ഗിരീഷ്, സുകുമാരൻ; കെ.കെ.ആനന്ദൻ, ഉദയൻ റോയൽ ,ബിനു ബി,അപ്പുണ്ണി, കൃഷ്ണഅനു, വസന്ത തുടങ്ങിയവർ സംസാരിച്ചു.