ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആലുംമ്മൂട്ടിൽ എ.പി ചെല്ലമ്മ ചാന്നാട്ടിയുടെ 44മത് ചരമവാർഷികാചരണം നാളെ രാവിലെ 11ന് നടക്കും. അനുസ്മരണ സമ്മേളനം മുട്ടം വിജ്ഞാന വിലാസിനി ഗ്രന്ഥശാല സെക്രട്ടറി കെ. കെ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് ബി. നടരാജൻ അദ്ധ്യക്ഷനാകും. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. എസ്. എൻ ട്രസ്റ്റ്‌ ബോർഡ്‌ അംഗം മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി വി. നന്ദകുമാർ സ്വാഗതം പറയും. ഉച്ചയ്ക്ക് ഒന്നി​ന് അന്നദാനം നടക്കും.