
ചേർത്തല:വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള ജപ്തി നടപടികളും സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള തിരിച്ചു പിടിക്കൽ നടപടികളും അവസാനിപ്പിക്കണമെന്ന് ഐ.എൻ.പി.എ (ഇൻഡ്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ) ജില്ലാ സെക്രട്ടറി കെ.ജെ.ഷീല ആവശ്യപ്പെട്ടു.ഐ.എൻ.പി.എ ചേർത്തല താലൂക്ക് കമ്മിറ്റി എസ്.ബി.ഐ ചേർത്തല മെയിൻ ബ്രാഞ്ചിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.താലൂക്ക് പ്രസിഡന്റ് ടി.കെ.തോമസ് അദ്ധ്യക്ഷനായി.
കെ.എം.മോഹനൻ,ആർ.കമലാസനൻ എന്നിവർ
സംസാരിച്ചു. സെക്രട്ടറി കെ.പി. മനോഹരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എ.വിനോദ് നന്ദിയും പറഞ്ഞു.