
ചേർത്തല:എൻ.ഡി.എ ചേർത്തല നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് ടി. അനിയപ്പൻ നിർവഹിച്ചു.ചേർത്തല നഗരസഭയിലെ സ്ഥാനാർത്ഥികളായ അഡ്വ. പ്രേംകുമാർ,എം.പി,ജയൻ ബി.ജെ.പിയുടെ നേതാക്കളായ അരുൺ കെ.പണിക്കർ, രാജേഷ്,ഹരി പുതിയകാവ്,ബി.ഡി.ജെ.എസ് നേതാക്കളായ പ്രകാശൻ ചേർത്തല,ജയൻ ശാന്തി,അജയൻ മറ്റവന,അജി ഇടപ്പുങ്കൽ എന്നിവർ സംസാരിച്ചു.എൻ.ഡി.എ ചേർത്തല നിയോജക മണ്ഡലം ചെയർമാൻ അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷനായി.കൺവീനർ ജെ.പി.വിനോദ് സ്വാഗതവും,ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലം സംഘടനാ സെക്രട്ടറി സോമൻ മുട്ടത്തിപ്പറമ്പ് നന്ദിയും പറഞ്ഞു