ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ വഴി ആയിരുന്നു *ഹൃദയപൂർവ്വം 2020* എന്ന ബാനറിൽ പരിപാടികൾഅവതരിപ്പിച്ചത് . വിഹാൻ സി.എസ്.സി പ്രോജക്ട് കോർഡിനേറ്റർ ഗിരിജ കെ. എസ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ് അദ്ധ്യക്ഷനായി. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫിസർ പ്രീത എം.വി നേതൃത്വം നൽകി. വിദ്യാർത്ഥികളായ കാവ്യ, സാന്ദ്ര, ആതിര, ശ്യാമ, റിജിൻ, നിഹാൽ എന്നിവർ സംസാരിച്ചു.