s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 437 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 4906ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും മൂന്നു പേർ അന്യസംസ്ഥാനത്തു നിന്നും വന്നവരാണ് .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു . 430പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 922പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 43034ആയി . ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുല്ലാത്തുവളപ്പ് സ്വദേശി കാസിം(85) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

37 കേസുകൾ, 14 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 37 കേസുകളിൽ 14 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 144 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 609 പേർക്കും എതിരെ നടപടി സ്വീകരിച്ചു.