
ചാരുംമൂട്: വേടരപ്ലാവ് റബർ ഉത്പാദക സംഘത്തിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നിലവിലെ പ്രസിഡന്റിന്റെ യാത്രയയപ്പ് ചടങ്ങും പുതിയ ഓഫീസ് ഉദ്ഘാടനവും നടന്നു. പുതിയ ഭരണസമിതി പ്രസിഡന്റായി വിദ്യാധരനെയും വൈസ് പ്രസിഡൻറായി ശിവൻകുട്ടി നായരെയും ബോർഡ് മെമ്പർമാരായി കെ എസ് ജി വർഗീസ്, മോഹൻദാസ് , രാജീവൻ നായർ അജിത, താമരാക്ഷി എന്നിവരെ തിരഞ്ഞെടുത്തു. ഓഫീസ് ഉദ്ഘാടനം കുര്യാക്കോസ്
നിർവഹിച്ചു. ചടങ്ങിൽ റബർ ബോർഡ് എം.ഡി റജികുമാർ മുൻ പ്രസിഡന്റ് തങ്കപ്പൻ മെമെന്റോ നൽകി ആദരിച്ചു. ഫീൽഡ് ഓഫീസർ ശ്രീകുമാർ ഉപഹാരം നൽകി.