പൂച്ചാക്കൽ: യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ മത്സര രംഗത്ത് തുടരുന്ന പാണാവള്ളി രണ്ടാം വാർഡ് മനാൽ കുഞ്ഞുമുഹമ്മദ്, പത്താം വാർഡ് ചെറുമന്നങ്ങാട്ട് വീട്ടിൽ ഷിഹാബ്, പതിനാലാം വാർഡ് മുണ്ടുപറമ്പിൽ ത്രേസ്യാമ്മ, പതിനെട്ടാം വാർഡ് കൊച്ചുപറമ്പ് വീട്ടിൽ കെ.എസ് പവനൻ, പെരുമ്പളം പഞ്ചായത്ത് ഒന്നാം വാർഡ് പലപ്പറമ്പിൽ മധുസൂദനൻ , പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് വടക്കേച്ചിറ വീട്ടിൽ ജ്യോതിശ്രീ എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.