ഹരിപ്പാട്: കെ.പി.സി.സി വിചാർ വിഭാഗ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമാരപുരം ഗ്രാമപഞ്ചായത്തിൽ യു. ഡി. എഫ് സ്ഥാനാർത്ഥി സംഗമം നടത്തി. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് അഡ്വ. സൻജീവ്‌ അമ്പലപ്പാട്‌ ഉദ്‌ഘാടനം ചെയ്തു. വിചാർ വിഭാഗ് നിയോജകമണ്ഡലം പ്രസിഡന്റ് എൻ. രാജ്‌നാഥ് അദ്ധ്യക്ഷനായി. കെ. പി. എസ്. ടി. എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി. പ്രദീപ്‌ മുഖ്യ പ്രഭാഷണം നടത്തി. വിചാർ വിഭാഗ് ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, ഷാരോൺ ഉത്തമൻ, സ്ഥാനാർത്ഥികളായ എ. കെ. രാജൻ, ബിജു കൊല്ലശ്ശേരി, സുമതി പരപ്പേൽ, ആർ. രാജേഷ് കുമാർ, ഗ്ലമി വാലടി, ശശി കുമാർ,കെ. സുധീർ, ശ്യാം കുമാർ, ഷാഹു ഉസ്മാൻ, എന്നിവർ സംസാരിച്ചു.