
മാന്നാർ : മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 828ാം റാങ്ക് കരസ്ഥമാക്കിയ, എസ്.എൻ.ഡി.പി യോഗം 141-ാം നമ്പർ പുത്തൻകോട്ടയ്ക്കകം ശാഖാഗമായ സൂരജ് മുരളിയെ മാന്നാർ യൂണിയനും ശാഖയും അനുമോദിച്ചു. ശാഖായോഗം പ്രസിഡന്റ് ഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗo യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ അനുമോദന പ്രസംഗം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, ഹരിലാൽ ഉളുന്തി, നുന്നു പ്രകാശ് , പ്രവദ രാജപ്പൻ, ബിജു ഗോപിനാഥ് എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി സുരേഷ് ശ്രീധരൻ സ്വാഗതവും കമ്മറ്റി അംഗം രാജപ്പൻ നന്ദിയും പറഞ്ഞു.