
മുതുകുളം: പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പുതുശ്ശേരി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥികളായ എ.കെ.രാജൻ, വിനോദ് കുമാർ പാണ്ഡവത്ത്, കെ.കെ.മുരളി, എം.കെ.കൃഷ്ണൻ, പ്രസന്നകുമാർ, രാജു, ഗോകുൽ, സുശീലൻ, സി.ആർ.ഓമന, സുനിൽ ദത്ത്, സാലി, സുബൈർ തുടങ്ങിയവർ സംസാരിച്ചു.