s

ആലപ്പുഴ : കൊവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ത്രിതല തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി സ്‌പെഷ്യൽ ബാലറ്റ് പേപ്പർ വിതരണം തുടങ്ങി. ആലപ്പുഴ നഗരസഭയിലെ വാർഡ് 11ൽ സ്‌പെഷ്യൽ ബാലറ്റ് പേപ്പറുകൾ ഇന്നലെ വൈകിട്ടോടെ വിതരണം ചെയ്തു. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ അലോഷ്യസ് വിൽസൺ, അസിസ്റ്റൻറ് ഔസേപ്പ് പി.എസ് എന്നിവരാണ് ബാലറ്റ് പേപ്പറുമായി പോയത്. വരണാധികാരി കൂടിയായ സബ് കളക്ടർ എസ്.ഇല്ലാക്ക്യ ബാലറ്റ് പേപ്പറുകൾ ഇവർക്ക് കൈമാറി. ഡി.എം.ഒ നൽകിയ ലിസ്റ്റ് അനുസരിച്ചാണ് ബാലറ്റ് പേപ്പർ നൽകുക.