ചേർത്തല:സർക്കാർ പോളിടെക്‌നിക്ക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സംസ്ഥാനതല രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ 4ന് ചേർത്തല ഗവ.പോളിടെക്‌നിക് കോളേജിൽ തുടങ്ങും.രജിസ്റ്റർ ചെയ്ത് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ മാത്രം പങ്കെടുക്കുക.പ്രവേശന സമയത്ത് അപേക്ഷകർ യോഗ്യത, ജാതി, ടിസി,സ്വഭാവ സർട്ടിഫിക്കറ്റ്,വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും നിർദ്ദിഷ്ടഫീസും(എ.ടി.എം കാർഡ് മുഖേന) കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷിതാക്കൾക്കൊപ്പം ഹാജരാകണം. ഫോൺ: 0478 2813427.