ചേർത്തല:സമഗ്രശിക്ഷാ കേരള ബി.ആർ.സി ചേർത്തലയുടെ നേതൃത്വത്തിൽ ഇന്ന് ലോക ഭിന്നശേഷി ദിനം വിവിധ പരിപാടികളോടെ ആചരിക്കും.10ന് നടൻ ബിബിൻ ജോർജ് ഓൺലൈനായും 11ന് പുല്ലാങ്കുഴൽ വിദഗ്ധൻ രാജേഷ് ചേർത്തല ഒഫ് ലൈനായും ഉദ്ഘാടനം നിർവഹിക്കും. രാജീവ് ആലുങ്കലിന്റെ അവതരണ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക.വയലാർ ശരത്ചന്ദ്രവർമ്മ,വയലിനിസ്റ്റ് ബിജു മല്ലാരി,സിനിമാതാരം സാജൻ പള്ളുരുത്തി,ഒളിമ്പ്യൻ മനോജ് ലാൽ എന്നിവർ സംസാരിക്കും.ബ്ലോക്ക് പ്രോജക്ട് ഓഫീസർ ഷാജി മഞ്ജരി അദ്ധ്യക്ഷനാകും.