മുതുകുളം: ബൈക്കിലെത്തിയ യുവാക്കൾ വൃദ്ധയുടെ അഞ്ചു പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു.വേലഞ്ചിറക്ക് കിഴക്ക് കീരിക്കാട് മലമേൽ ഭാഗം ശ്രീനന്ദനം വീട്ടിൽ വാടകക്ക് താമസിക്കുന്ന വിനോദന്റെ ഭാര്യ പുഷ്പവല്ലിയുടെ മാലയാണ് അപഹരിച്ചത് .കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം .പുഷ്പവല്ലി വീടിന് മുൻവശത്തെ കടയിൽ നിൽകുമ്പോൾ ,ബൈക്കിൽ എത്തിയ യുവാക്കളിൽ ഒരാൾ സാധനം വാങ്ങാൻ എന്ന വ്യാജേന കടയുടെ സമീപം എത്തി​ മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. കരീലകുളങ്ങര സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി​.