ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെ. മീ. വീതം ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. പമ്പാ നദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട്, എടത്വാ, ചെന്നിത്തല തൃപ്പെരുംതുറ, വീയപുരം. കുമാരപുരം നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.