krishi

മാന്നാർ: വർഷങ്ങളായി തരിശുനിലയിൽ കിടന്ന പാടശേഖരത്തിൽ വീണ്ടും നെൽകൃഷി ആരംഭിച്ചു.

25വർഷത്തിലധികമായി തരിശുനിലമായി കിടന്ന പരുമല സെമിനാരിവക 15 ഏക്കർ പാടശേഖരത്തിൽ

നെൽകൃഷി ആരംഭിച്ചു.

കടപ്ര കൃഷിഭവന്റെ സഹകരണത്തോടെയാണ് നെൽകൃഷിക്ക് പ്രാരംഭം കുറിക്കുന്നത്. പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കടപ്ര പഞ്ചായത്ത് അഗ്രികൾച്ചറൽ ഓഫീസർ റോയി ഐസക് വർഗീസ്, അസി. കൃഷി ഓഫീസർ സുനിൽകുമാർ, പരുമല സെമിനാരി കൗൺ​സിൽ എന്നിവർ പങ്കെടുത്തു.