തുറവൂർ:തുറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം ഇന്നുമുതൽ 5 വരെ നടത്തും. ഇന്ന് രാവിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ 50 കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. സിനിമാതാരം വിനു മോഹൻ ഉദ്ഘാടനം ചെയ്യും. ഹർഷിത് കൃഷ്ണ മുഖ്യാതിഥിയാകും. കുട്ടികളും രക്ഷിതാക്കളും, അദ്ധ്യാപകരും ഉൾപ്പെടുന്ന ഓൺലൈൻ റാലിയുമുണ്ടാകും.തുറവൂർ ഉപജില്ലയിലെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ പോസ്റ്റർ രചന, വീഡിയോ നിർമ്മാണം എന്നിവയിൽ മത്സരവും കൺമണിക്കൊപ്പം'എന്ന പേരിൽ സെൽഫി ചലഞ്ചും നടക്കും. 'ജാലകങ്ങൾക്കപ്പുറം'എന്ന ട്വിന്നിംഗ് പരിപാടി ഫേസ് ബുക്ക് പേജിൽ നടൻ ജോയി മാത്യു ഉദ്ഘാടനം ചെയ്യും. ബി.പി.സി ശ്രീജാ ശശിധരൻ, ട്രെയിനർ ജെ.എ.അജിമോൻ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എ.കെ.ബീന, കെ.ജെ. ഗ്രേസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.