തുറവൂർ:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ പാമ്പ് കടിച്ചു. തുറവൂർ പഞ്ചായത്ത് 2–ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി അരുൺ കുര്യാക്കോസി (22)നാണ് പാമ്പ് കടിയേറ്റത്. ചാവടി കരേച്ചിറയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.