
ചേർത്തല:കള്ളക്കേസുകളിൽ കുടുക്കി യു.ഡി.എഫിന്റെ പോരാട്ടവീര്യം തകർക്കാമെന്ന് മനക്കോട്ട കെട്ടുന്ന സി.പി.എമ്മിന് നിരാശപ്പെടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് നടത്തുന്ന കുറ്റവിചാരണ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം വയലാറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ പിണറായി സർക്കാരിന്റെ അഴിമതികളിൽ പ്രത്യേക അന്വേഷണം നടത്തി അഴിമതിക്കാരെ ജയിലിലടക്കും.
ഒരു ഡസൻ യു.ഡി.എഫ് എം.എൽ.എ മാർക്കെതിരെ കേസെടുക്കുമെന്ന എൽ.ഡി.എഫ്. കൺവീനറുടെ പ്രഖ്യാപനം നടപ്പാക്കുകയാണ് സർക്കാരെന്നും ചെന്നിത്തല പറഞ്ഞു.
വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എൻ.അജയൻ അദ്ധ്യക്ഷനായി.കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ്,സെക്രട്ടറി എസ്.ശരത്,ഡി.സി.സി ഭാരവാഹികളായ ഐസക് മാടവന, മധുവാവക്കാട്,ജോണി തച്ചാറ,യു.ഡി.എഫ് നേതാക്കളായ പി.വി.സുന്ദരൻ, പുഷ്പംഗദൻ, സിറിയക് കാവിൽ എന്നിവർ പങ്കെടുത്തു.