
മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് ചെട്ടികുളങ്ങര ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ചന്ദ്രലേഖ.സി സ്വന്തം ചിഹ്നമായ ബ്ലാക്ക് ബോർഡിൽ ചിത്രം വരച്ചു വോട്ടുതേടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ബാനറും സ്വന്തമായാണ് എഴുതി തയ്യാറാക്കിയിരിക്കുന്നത്. ഡ്രോയിംഗ് ടീച്ചർ കൂടിയായ സി.ചന്ദ്രലേഖ സംസ്ഥാനതലത്തിൽ ചിത്രരചനയിൽ സമ്മാനം നേടിയിട്ടുണ്ട്.