
മാവേലിക്കര: വിൽപ്പനയ്ക്കായി എത്തിച്ച വാറ്റുചാരായവുമായി കുപ്രസിദ്ധ അബ്കാരി കേസ് പ്രതി എക്സൈസിന്റെ പിടിയിലായി. ചെട്ടികുളങ്ങര ഈരേഴ തെക്ക് വാലിൽ തറയിൽ ബിജു (കാടൻ ബിജു- 44) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഈരേഴതെക്ക് കനാൽ പാലത്തിനരികിൽ വച്ച് ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് ഇയാൾ പിടിയിലായത്. വിൽപ്പനയ്ക്കായി കുപ്പികളിൽ സൂക്ഷിച്ചിരുുന്ന ഒന്നര ലിറ്റർ ചാരായവും പിടിച്ചെടുത്തു. നിരവധി അബ്കാരി, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. പ്രതിയെ കായംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വി.ബെന്നിമോൻ, ഐ.ബി പ്രിവന്റീവ് ഓഫീസർ ജി.ഗോപകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു ഡാനിയേൽ, എസ്.സജീവ് കുമാർ, നിജോ ജോസഫ് എന്നിവർ പങ്കെടുത്തു.