ചെങ്ങന്നൂർ: അന്വേഷണ ഏജൻസികൾ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ടതിനു പകരം ചിലരെ ടാർജറ്റ് ചെയ്യുന്ന രീതിയിലാണ് അന്വേഷണങ്ങൾ നടക്കുന്നതെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. വെൺമണി പുന്തല അമ്പീമുക്കിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് പ്രകടനപത്രികയിൽ ബി.ജെ.പിയെ കുറിച്ച് ഒരു പരാമർശവുമില്ല. എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കാൻ വേണ്ടി എന്തെല്ലാം കാട്ടിക്കൂട്ടാമോ അതെല്ലാം ചെയ്യുകയാണ്. വികസനത്തിനു ഒരു വോട്ട്, മതനിരപേക്ഷതയ്ക്ക് ഒരു വോട്ട് എന്നതാണ് എൽ.ഡി.എഫിന്റെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു. സി.പി.എം എൽ.സി സെക്രട്ടറി നെൽസൺ ജോയ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.എച്ച്.റഷീദ്, പി.ആർ.രമേശ് കുമാർ, എ.കെ.ശ്രീനിവാസൻ,ജെബിൻ പി.വർഗീസ്, സാദിഖ് തുടങ്ങിയവർ സംസാരിച്ചു.