ആലപ്പുഴ: കാലം കാഴ്ചബംഗ്ളാവിലേക്ക് മാറ്റാൻ പോകുന്ന സ്വന്തം പാർട്ടിക്കും അഴിമതിക്കാരായ സി.പി.എം നേതാക്കൾക്കും വേണ്ടിയാണ് മന്ത്രി തോമസ് ഐസക്ക് ആലപ്പുഴയിൽ മ്യൂസിയം നിർമ്മിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളിൽപ്പെട്ട ജനങ്ങളെ സഹായിക്കാൻ ബാദ്ധ്യതയുള്ള സർക്കാർ ഒന്നും ചെയ്യാതെ മ്യൂസിയം പണിയുന്നത് കോടികളുടെ അഴിമതി നടത്താനാണ്. സ്വർണ്ണക്കടത്ത്, മനുഷ്യക്കടത്ത്,ഹവാല തുടങ്ങി എല്ലാ അഴിമതികളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് നടക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയാണ് പാർട്ടി സെക്രട്ടറിയുടെ മകൻ. ഇത് എന്തൊരു പാർട്ടിയും സർക്കാരുമാണ്? പഴയകാലത്ത് തൊഴിലാളികൾക്ക് വേണ്ടി നിലനിന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഇല്ലാതായി. നാലരവർഷം കൊണ്ട് സമ്പന്നവർഗ്ഗത്തിന് വേണ്ടി സി.പി.എമ്മിനെ തീറെഴുതിക്കൊടുത്തു. യു.ഡി.എഫ് ഉന്നയിച്ച എല്ലാ അഴിമതികളും സത്യമാണെന്ന് ഓരോദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു.

എന്ത് ഭീഷണി വന്നാലും സർക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം തുടരും. ബാർകോഴ കേസിൽ താൻ പണം ചോദിച്ചിട്ടുമില്ല, വാങ്ങിയിട്ടുമില്ല. ഏകാധിപതിയെ നേരിട്ട പാരമ്പര്യമുള്ള സംസ്ഥാനത്ത് മറ്റോരു ഏകാധിപതിയെ നേരിടേണ്ടി വന്നിരുക്കുന്നു. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി.ബാബുപ്രസാദ്, എം.ജെ.ജോബ്, വി.കെ.ബൈജു, ആർ.ഉണ്ണിക്കൃഷ്ണൻ, പി.നാരായണൻ കുട്ടി, ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർ കോയാപറമ്പിൽ, അഡ്വ. മനോജ്കുമാർ, എ.എൻ പുരം ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.