photo

ചേർത്തല : കടക്കരപ്പള്ളി മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കടക്കരപ്പള്ളി ഡിവിഷൻ സ്ഥാനാർത്ഥി രാധാകൃഷ്ണൻ തേറാത്തിന്റെ വസതിയിൽ നടന്നു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ആഘോഷകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. യു.ഡിഎഫ് പ്രകടനപത്രിക വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ.അജയൻ പ്രകാശനം ചെയ്തു. ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചേർത്തല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി.നമ്പ്യാർ പരിചയപ്പെടുത്തി.ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷൻ സ്ഥാനാർത്ഥി തുറവൂർ ദേവരാജ്,ഗ്രാമ പഞ്ചായത്ത് 3-ാംവാർഡ് സ്ഥാനാർത്ഥി ജെയിംസ് ചിങ്കുതറ,പുഷ്പ്പാംഗദൻ, അഭിലാഷ് വി.നായർ, സംജിത് കൈപ്പാരിശ്ശേരി എന്നിവർ സംസാരിച്ചു.