ആലപ്പുഴ : ആലപ്പുഴ നഗരസഭയിലെ വിവിധ വാർഡുകളിലെ വിമത സ്ഥാനാർത്ഥിത്വത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയവർ ഇന്നലെ രാത്രി ആലപ്പുഴ നഗരത്തിലെ ഹോം സ്റ്റേയിൽ യോഗം ചേർന്നു. തങ്ങൾക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ നേതാക്കൾക്കെതിരെ അവർ മത്സരിക്കുന്ന വാർഡുകളിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. പുറത്താക്കപ്പെട്ടവരോടൊപ്പമുള്ള അഞ്ഞൂറോളം പ്രവർത്തകർ ഇതിൽ പങ്കാളികളാകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. മുൻ ചെയർമാൻമാരായ തോമസ് ജോസഫ്, ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർക്കെതിരെയായിരുന്നു യോഗത്തിൽ വിമർശനമുയർന്നത്. ആലപ്പുഴ നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു യോഗം.