മുതുകുളം:ന്യൂനമർദ്ദം മൂലം കനത്ത മഴയ്ക്കും കടൽക്ഷോഭത്തിനും സാദ്ധ്യത ഉള്ളതിനാൽ ദേശീയ ദുരന്ത നിവാരണ സേന കടലാക്രമണ ഭീഷണി നേരിടുന്ന ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരദേശങ്ങൾ സന്ദർശിച്ചു.
.ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്തണം എന്നത് സംബന്ധിച്ചു രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി ആയിരുന്നു സന്ദർശനം .
17 പേരുള്ള ദേശീയ ദുരന്ത നിവാരണ സംഘം കഴിഞ്ഞദിവസമാണ് ജില്ലയിലെത്തിയത്.