ആലപ്പുഴ: രാജ്യത്ത് വളർന്ന് വരുന്ന കർഷക പ്രക്ഷോഭം കോർപ്പറേറ്റ് പ്രീണനം നടത്തുന്ന കേന്ദ്ര സർക്കാരിനുള്ള മുന്നറിയിപ്പാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എസ്.ശിവപ്രസാദിന്റെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ.ദിനേശൻ അദ്ധ്യക്ഷനായി.എൻ.എസ്.ശിവപ്രസാദ്,എൻ.പി.ഷിബു,വി.കെ.സാബു,പി.എസ്.സജീവ് കുമാർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ചേർത്തല നഗര സഭയിൽ സംഘടിപ്പിച്ച വികസന സന്ദേശ യാത്രയും ടി.ജെ.ആഞ്ചലോസ് ഉദ്ഘടനം ചെയ്തു. പി.എസ്.ഗോപിഅദ്ധ്യക്ഷനായി.ടി.ടി.ജിസ്‌മോൻ,യു.മോഹനൻ,സ്മിതാ സന്തോഷ് അജിത് കുമാർ എന്നിവർ സംസാരിച്ചു.