കായംകുളം: സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരെയും ചേർത്തുനിർത്തിയ നേതാവായിരുന്നു സി.ആർ ജയപ്രകാശ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
വിദ്യാർത്ഥികാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം അവസാന നിമിഷംവരെ തുടർ
ന്നെന്നും ചെന്നിത്തല പറഞ്ഞു.
അഡ്വ.സി.ആർ ജയപ്രകാശിന്റെ നിര്യാണത്തിൽ കായംകുളം ബാർ അസോസിയേഷൻ അനുശോചിച്ചു. പ്രസിഡന്റ് അഡ്വ ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.സജീബ് .എസ് .തവക്കൽ, ട്രഷറർ അഡ്വ.സെൽവൻ എന്നിവർ പ്രസംഗിച്ചു.
സി.ആർ.ജയപ്രകാശിന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അനുശോചിച്ചു. വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സിനിൽസബാദ്, ജനറൽ സെക്രട്ടറി പി.സോമരാജൻ, എം.ജോസഫ്, എ.എം.ഷരീഫ് എന്നിവർ സംസാരിച്ചു.