covidആലപ്പു: ജില്ലയിൽ ഇന്നലെ 408 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 4777ആയി. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 381പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 26 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 537പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 43571പേർ രോഗ മുക്തരായി.

ചേർത്തല സ്വദേശി അഗസ്റ്റിൻ(76), പള്ളിക്കൽ സ്വദേശി സോമരാജൻ(60), ചേർത്തല സ്വദേശി സോമൻ (67), ചേർത്തല സ്വദേശിനി രാജമ്മ(91), തിരുവാൻമണ്ടൂർ സ്വദേശി ഹൈമവതി(70), കായംകുളം സ്വദേശി ഗോവിന്ദ പണിക്കർ(60) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.