കായംകുളം: സി.ആർ ജയപ്രകാശിന് ജൻമനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിയ്ക്കുവാൻ കൊവിഡ് നിയന്ത്രണങ്ങളിലും പ്രവർത്തകർ തിക്കും തിരക്കും കൂട്ടി.
മൂന്നുമണിയോടെ കൃഷ്ണപുരത്തു നിന്നും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം കായംകുളത്തേയ്ക്ക് കൊണ്ടുവന്നത്.
കോൺഗ്രസ് ഓഫീസിന് മുന്നിൽ വാഹനം നിറുത്തിയതോടെ തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്കുകാണാൻ പ്രവർത്തകർ വീണ്ടും തിരക്കുകൂട്ടി.
നാല് മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വീട്ടിലെത്തുമ്പോൾ നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിയ്ക്കുവാൻ കാത്തു നിന്നിരുന്നു.
അഡ്വ.സി.ആർ ജയപ്രകാശിന്റെ നിര്യാണത്തിൽ യു.ഡി.ഫ് കൺവിനർ. എം .എം ഹസൻ അനുശോചിച്ചു. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു.സി.ആർ ജയപ്രകാശിന്റെ നിര്യാണത്തിൽ മുൻ കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദൾ ലത്തീഫ് അനുശോചിച്ചു.