ആലപ്പുഴ: ബുറേവി ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടൽക്ഷോഭത്തിനും ജില്ലയിൽ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര ദുരന്തനിവാരണ സേനയുടെ 17 പേരടങ്ങുന്ന സംഘം ജില്ലയിൽ കടൽക്ഷോഭ സാദ്ധ്യതയുള്ള വിവിധ മേഖലകളിൽ സന്ദർശനം നടത്തി. അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതൽ പുറക്കാട് അയ്യൻകോയിക്കൽ കടപ്പുറം വരെയുള്ള മേഖലയിലാണ് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.