
കായംകുളം: ഹോട്ടലിലെ പാചക വാതക സിലിണ്ടറിന് തീപിടിച്ചു. ഫയർ ഫോഴ്സ് എത്തി ദുരന്തം ഒഴിവാക്കി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മൂന്നാംകുറ്റി ജംഗ്ഷന് സമീപമുള്ള കെ.ആർ. ഹോട്ടലിലാണ് പാചകം ചെയ്യുന്നതിനിടയിൽ പാചകവാതകം ചോർന്ന് തീപിടിച്ചത്. ഹോട്ടലിലെ തൊഴിലാളികൾ സിലിണ്ടർ പുറത്ത് എത്തിച്ചപ്പോഴേക്കും തീ ആളിപടർന്നിരുന്നു.
സ്റ്റേഷൻ ഓഫീസർ വൈ. ഷെഫീഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) എ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.