
മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 1926 --ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ യോഗത്തിൽ വിശേഷാൽ പൊതുയോഗം യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, ഹരി പാലമൂട്ടിൽ, ഹരിലാൽ ഉളുന്തി, നുന്നു പ്രകാശ്, ശാഖായോഗം വൈസ് പ്രസിഡന്റ് ചന്ദ്രൻ കണ്ണംമ്പളളിൽ പോഷക സംഘടന ഭാരവാഹികളായ പുഷ്പാ ശശികുമാർ ,രജനി ദയകുമാർ എന്നിവർ സംസാരിച്ചു.
ശാഖ പ്രസിഡന്റ് കെ.വാസു ഐക്കര സ്വാഗതവും, സെക്രട്ടറി സോമരാജൻ നന്ദിയും പറഞ്ഞു.